കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കണ്ണൂർ: കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്നു.
ചടങ്ങിൽ ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് സ്വാതന്ത്ര്യ സ്മൃതി ഉദ്ഘാടനം ചെയ്തു. “കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തായി നിന്ന പ്രസ്ഥാനം കോൺഗ്രസ് സേവാദളാണ്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ അതിന്റെ പ്രസക്തി വീണ്ടും വർധിച്ചിരിക്കുകയാണ്” എന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷനായി. നേതാക്കളായ റിജിൽ മാക്കുറ്റി, റഷീദ് കവ്വായി, മനോജ് കൂവേരി, സുധീർ കുമാർ കെ.പി., അനന്തൻ എൻ.പി., നാരായണൻ ടി.കെ., ഇന്ദിര പി.കെ., റിജിൻ ബാബു, മഷൂക്ക് സി.പി., സുരേഷ് ബാബു മട്ടന്നൂർ എന്നിവർ പ്രസംഗിച്ചു.






