LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

13 കാരൻ സ്കൂട്ടർ ഓടിച്ച്അപകടം ആൾമാറാട്ടത്തിന് യുവതിക്കെതിരെ കേസ്

img_8768.jpg
Spread the love

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത കുട്ടിസ്കൂട്ടർ ഓടിച്ചു അപകടത്തിൽപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി ഇൻഷൂറൻസ്തുക തട്ടിയെടുക്കാൻ ശ്രമിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വടകര മുക്കിലെ പി.അനീസ (42) ക്കെതിരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ അന്വേഷണത്തിൽ കേസെടുത്തത്. 2024 നവംബർ 17 ന് 13 കാരൻ ഓടിച്ച സ്കൂട്ടർ വടകര മുക്കിൽ മതിലിലിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ ഇൻഷൂറൻസ് തുക കൈക്കലാക്കാൻ ഹൊസ്ദുർഗ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്കൂട്ടർ ഓടിച്ചത് പുഞ്ചാവിയിലെ ഷംസീർ എന്നയാളാണെന്നും കുട്ടി പിറകിലിരുന്ന് യാത്ര ചെയ്യവേ സഡൺ ബ്രേക്ക് ചെയ്തപ്പോൾ കുട്ടി തെറിച്ച് വീണാണ് അപകടമെന്നും കാണിച്ച് കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട കോടതിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കേസ് വ്യാജമാണെന്ന് തെളിഞ്ഞത്.ആൾമാറാട്ടത്തിന് യുവതിക്കെതിരെകേസെടുത്ത പോലീസ് ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് നൽകും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!