LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

എസ് എഫ് ഐ ഏരിയാ സെക്രട്ടറിയേറ്റ് അംഗത്തെ ആക്രമിച്ച നാലു പേർക്കെതിരെ കേസ്

img_8750.jpg
Spread the love

പരിയാരം:എസ് എഫ് ഐ നേതാവിനെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി സി തേജസിനെ(20) ആക്രമിച്ച സംഭവത്തിൽ പരിയാരം ഓണപ്പറമ്പിലെ അഷ്കർ, കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഫ്ഫീർ, കടന്നപ്പളളി ചന്തപ്പുരയിലെ ബിൻഷാദ്, ഏഴോം അടിപ്പാലത്തെ തസ്ലീം എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി 10.15 മണിയോടെ ചെറുതാഴം ഇടുപ്പ് ചാലിൽ വെച്ചായിരുന്നു പ്രതികൾ ആക്രമിച്ചത്. ബൈക്ക് സഹിതംചവിട്ടിവീഴ്ത്തിയ പ്രതികൾ ഹെൽമെറ്റ് കൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!