വയലിൽതളർന്ന് വീണ ഗർഭിണിയായ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

പയ്യന്നൂർ : രാമന്തളി കാരന്താട്ടെ ബാലകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള ഗർഭിണിയായ പശുവാണ് വയലിൽ തളർന്ന് വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും
സ്റ്റേഷൻ ഓഫീസർ സി പി രാജേഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിശമനസേന നിമിഷനേരം കൊണ്ട് ഹോസ് ബെൽറ്റ് ഉപയോഗിച്ച് പശുവിനെ വയലിൽ നിന്നും കരയിലേക്ക് എത്തിക്കുകയും തുടർന്ന് വെറ്റിനറി ജീവനക്കാരുടെ സഹായത്തോടെ കൗ ലിഫിറ്ററിൽ ഉയർത്തി നിർത്തുകയും ചെയ്ത് ജീവൻ രക്ഷിച്ചു. രക്ഷാപ്രവർത്തനത്തിൽ ജീവനക്കാരായ ജുബിൻ എ ജോണി, നന്ദകുമാർ എം, വിനീഷ് യു , ജിജേഷ് രാജഗോപാൽ , അഖിൽ എ വിശ്വൻ , കലേഷ് വിജയൻ ഹോം ഗാർഡ് മാരായ രാജീവൻ എം , തമ്പാൻ കെ എന്നിവരും ഉണ്ടായിരുന്നു.






