പോളണ്ടിലേക്ക് വിസ വാഗ്ദാനം നൽകിയുവാവിൻ്റെ പണം തട്ടിയെടുത്തു

പെരിങ്ങോം: പോളണ്ടിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.വെള്ളോറ കോയിപ്രയിലെ കെ.വി.ജോബിൻസിൻ്റെ പരാതിയിലാണ് പാലക്കാട്ടെ ഗ്ലോബൽ പാസ് റിക്രൂട്ട്മെൻ്റ് ഏജൻസി ഡയരക്ടർ
പാലക്കാട് ചിറ്റൂർ നല്ലേപ്പള്ളിയിലെ കെ.രവീന്ദ്രനെതിരെ കേസെടുത്തത്.പരാതിക്കാരന് പോളണ്ടിലേക്ക് വിസ വാഗ്ദാനം നൽകി 2023 നവംബർ 6 നും 20 24 ആഗസ്ത് 30നുമിടയിൽ പലതവണകളായി പ്രതി ബാങ്ക് ട്രാൻസാക്ഷൻ വഴി 1,80,000 രൂപ കൈപറ്റിയ ശേഷം വിസയോ നൽകിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






