ചീട്ടുകളി നാലു പേർ പിടിയിൽ

ആലക്കോട്. പണം വെച്ച് പുളളിമുറി ചീട്ടുകളി നാലു ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. അസംബോൺ ഗെയ് ഗോൺ ബോയിട്ട മറി സ്വദേശി അജ്മൻ (20), അസം ചബോർഗാവ് സ്വദേശി അക്തർ ഹുസൈൻ (20), മൊഹിദുൽ അലി (20), അസം സിബിർഗുവ സ്വദേശി ഷുക്കൂർ അലി(24) എന്നിവരെയാണ് എസ്.ഐ.കെ.വി.സത്യനാഥനും സംഘവും പിടികൂടിയത്.ആലക്കോട് ഒറ്റത്തൈ റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ വെച്ച്ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 5,800 രൂപയും പോലീസ് പിടിച്ചെടുത്തു






