LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

മോഷ്ടിച്ച ബൈക്ക് ആക്രി കടയിൽ വില്പന നടത്തിയ മോഷ്ടാവ് പിടിയിൽ

img_0295.jpg
Spread the love

ചന്തേര : ചെറുവത്തൂർ റെയിൽവെ മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. തൃക്കരിപ്പൂർ പേക്കടത്തെ സി.ഇസ്മായിൽ (38) നെയാണ് ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്. ഐ. മുഹമ്മദ് മുഹ്സിനും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ആറിന് പയ്യന്നൂർ വെള്ളൂരിൽ താമസിക്കുന്ന മാട്ടൂൽ സ്വദേശി മുഫീദ് മുസ്തഫയുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 59.ബി. 8138 നമ്പർ ബൈക്ക് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്. ഇയാൾ കാസറഗോട്ടേക്ക് ട്രെയിനിൽ പോകുന്നതിനായി ബൈക്ക് പാർക്ക് ചെയ്തതായിരുന്നു. പ്രതി
മോഷ്ടിച്ച ബൈക്ക് തൃക്കരിപ്പൂർ ആയിറ്റിയിലെ ആക്രി കടയിൽ വില്പന നടത്തി പണം വാങ്ങി സ്ഥലം വിടുകയായിരുന്നു. ബൈക്ക് ഉടമ മുഫീദ് മുസ്തഫയുടെ പരാതിയിൽ കേസെടുത്ത ചന്തേര പോലീസ് അന്വേഷണത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധനനടത്തിയപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാനായത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!