ജയിൽ നിന്നും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി

കണ്ണൂർ : ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി. ഉത്തരമേഖല ഡിഐജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ന്യൂ ബ്ലോക്കിൻ്റെ പിറകിലെ ടാങ്കിനടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കീപാഡ് മൊബെൽ ഫോൺ, ആറാം ബ്ലോക്കിൻ്റെ പിറകിൽ ഒളിപ്പിച്ചു വെച്ചനിലയിൽ മറ്റൊരു കീപാഡ് ഫോൺ, അഞ്ചാം ബ്ലോക്കിൻ്റെ പുറത്തുള്ള ബാത്ത്റൂമിൻ്റെ വെൻ്റിലേറ്റേറിൽ ഒളിപ്പിച്ചുവച്ചനിലയിൽ കീപാഡ് ഫോൺ,രണ്ട്, ചാർജർ, രണ്ട്ചാർജർ പിൻ, രണ്ട് ഇയർഫോണുകൾ മുതലായവ പിടിച്ചെടുത്തു തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






