LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി ചികിൽസയിലായിരുന്ന ആറ് വയസുകാരൻ മരിച്ചു

cdb3d4ad-8029-4696-8ef1-71b1505e944e.jpg
Spread the love

പരിയാരം : യുവതി രണ്ട് മക്കളുമായി കിണറില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് ചികില്‍സയിലായിരുന്ന ആൺകുട്ടി മരിച്ചു.

പരിയാരം ശ്രീസ്ഥയിലെ ധനേഷ്-ധനജ ദമ്പതികളുടെ മകന്‍ ധ്യാന്‍ കൃഷ്ണ(6)ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

ഇക്കഴിഞ്ഞജൂലായ്25 ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം .
ധനജ രണ്ട് മക്കളുമായി ഭർതൃവീട്ടിലെ കിണറ്റിൽ ചാടുകയായിരുന്നു.
മറ്റൊരു പെൺകുട്ടി മെഡിക്കല്‍കോളേജില്‍ ചികില്‍സയിലാണ്.

സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു.
മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിയെന്ന പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തിരുന്നത്. കുട്ടിയുടെ മൃതദേഹം പരിയാരം പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം,

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!