LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ജില്ലാതല രാമായണ പ്രശ്നോത്തരി നടത്തി

258fa562-10eb-43cb-9be4-e52ce2ed07f8.jpg
Spread the love

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് ശനിയാഴ്ച പുഴാതി ശ്രീസോമേശ്വരി ക്ഷേത്രം മാതൃ സമിതിയുടെ നാമസങ്കീർത്തനവും തുടർന്ന് ജില്ലാതലരാമായണ പ്രശ്നോത്തരിയും നടന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം എൻ.എം.ശാന്തകുമാരി ഈശാനമംഗലം, രണ്ടാം സ്ഥാനം എം.ബി. പ്രിയേഷ് കടന്നപ്പള്ളി, മൂന്നാം സ്ഥാനം കെ.കെ. അഭിരാം പുല്ലൂപ്പി എന്നിവർ കരസ്ഥമാക്കി. പി.സി. ദിനേശൻ , കെ.പി.ഗോപലൻ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം നല്കി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർ എ.വി.നാരായണൻ , കെ.എം. സജീവൻ , എ.വി.ഗോവിന്ദൻ , എൻ.വി. ലതീഷ് എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!