നോമിനേഷൻ നൽകിയതിന് ക്രൂര മർദ്ദനം; കണ്ണൂരിൽ കെ എസ് യു പ്രവർത്തകനെ മർദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ കടന്നപ്പള്ളിയിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥിക്കെതിരെ നോമിനേഷൻ കൊടുത്തതിന് കെ എസ് യു പ്രവർത്തകന് ക്രൂര മർദ്ദനം. കടന്നപ്പള്ളി ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ +2 വിദ്യാർത്ഥി അസൈനാറിനാണ് മർദ്ദനമേറ്റത്. ഇന്നലെയാണ് സംഭവം.
ചന്തപ്പുര ജുമാ മസ്‌ജിദിൽ നമസ്കരിച്ചു മടങ്ങുമ്പോൾ പിന്തുടർന്ന് എത്തിയ മൂന്ന് എസ് എഫ് ഐ പ്രവർത്തകർ അസൈനാറിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരിക്ക് പറ്റിയ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.






