September 17, 2025

കഴുത്തിലെ സ്വർണ്ണ മാല കവർന്നു.

img_8772.jpg

കണ്ണൂർ : കോടിയേരി ഓണിയൻ സ്കൂളിനടുത്തുള്ള ബാലവാടിക്ക് സമീപം വെച്ച് നട്ടുച്ചക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന വിധവയുടെ കഴുത്തിലെ സ്വർണ്ണ മാല കവർന്നു. സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.കഴിഞ്ഞ ദിവസമാണ് ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ കോടിയേരി ഓ ണിയൻ സ്കൂളിനടുത്തുള്ള ബാലവാടിക്ക് സമീപം വെച്ച് റോഡിൽ കൂടി നടന്ന് സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കവിയൂരിലെ കുട്ടിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭാർഗ്ഗവിയുടെ കഴുത്തിലെ മൂന്ന് പവൻ ചെയിൻ എതിർ ദിശയിൽ നിന്നും ഇരുചക്ര വാഹനത്തിൽ വരികയായിരുന്നയാൾ പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞത്.ഏകദേശം പകൽ പന്ത്രണ്ട് മണിയോടെയാണ് പരാതിക്കാധാ രമായ സംഭവം. മേഖലകളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നാദാപുരം പോലീസ് പരിധിയിൽ സമാനമായ കേസിലും പ്രതിയാണെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെ തലായി ഗോപാല പേട്ടയിലെ സ്കൂളിലെ പാചക തൊഴിലാളി യായ കതിരൂർ നാലാം മൈലിലെ ശശികലയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ പിടിച്ച് പറിച്ച്കൊണ്ട് പോയതും അതേ ദിവസംകൂത്ത് പറമ്പിൽ നിന്നും സ്ത്രീയുടെ ചെയിൻ അപഹരിച്ചതും പ്രതിയാണെന്നാണു മത്രെ സൂചന. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger