പോലീസിനെതിരെ ഭീഷണി മുഴക്കി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ 220 എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂർസർവ്വകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കയ്യാങ്കളിയെ തുടർന്ന് തടയാൻ ശ്രമിച്ച പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് പ്രവർത്തകരായ 220 പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. മട്ടന്നൂർ പെരിഞ്ചേരിയിലെ അശ്വന്ത് (22), എച്ചൂർ മിൽ റോഡിലെ സനാദ്. (22) ,പള്ളിക്കുന്നിലെ വൈഷ്ണവ് (26), കാഞ്ഞിലേരിയിലെ ടി. ആഷിഷ് (22), പാനൂരിലെ വൈഷ്ണവ് കാമ്പ്രത്ത് (23), ചേലേരിയിലെ സി.വി. അതുൽ (21), പയ്യന്നൂർ കണ്ടങ്കാളിയിലെ പുതിയടവൻഹൗസിൽ എംപി.വൈഷ്ണവ്, പെരിങ്ങോത്തെ പി.വി.അഭിഷേക്, സജീവ്, ശരത് രവീന്ദ്രൻ, ജോയൽ, അതുൽ, ഫർഖാൻ മുണ്ടേരി, സിറാജ്, ഷാനിഫ്, അറഫാത്ത്, റിസ്വാൻ, മുഫ്സീർ, നജാബ്, എന്നിവർക്കും കണ്ടലാറിയാവുന്ന 200 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.അടിപിടികൂടിയ വിദ്യാർത്ഥിസംഘത്തെ പോലീസ് ബലം പ്രയോഗിച്ചാണ് പിരിച്ചുവിട്ടത്.
