പയ്യന്നൂരിൽവയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ കേസിൽ ക്രൈം ബ്രാഞ്ച് സംഘം സ്ഥലം സന്ദർശിച്ച് കിണർപരിശോധിച്ചു

പയ്യന്നൂര്‍: കൊറ്റിയിലെ വയോധികയുടെ മൃതദേഹം വീട്ടുപറമ്പിന് സമീപത്തെ ഉപയോഗശൂന്യമായകിണറ്റില് ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിൽകണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി.എം.വി. അനിൽകുമാറും സംഘവും കൊറ്റിയിലെസംഭവ സ്ഥലത്തെ കിണറും പരിസരവും പരിശോധിച്ചു.
2024 ഒക്ടോബർ രണ്ടിന് രാവിലെയാണ് പയ്യന്നൂർ കൊറ്റിയിലെ അംഗൻവാടിക്ക് സമീപത്തെ സുരഭി ഹൗസിൽ സുലോചനയെ (76) കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ്
വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ലോക്കൽ പോലീസിന് മരണത്തിലെ ദുരൂഹത നീക്കാനോ ആഭരണങ്ങൾ കണ്ടെത്താനോ സാധിച്ചില്ല. ഈ സാഹചര്യത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി പയ്യന്നൂർ ഡിവൈ.എസ്പി. യുടെ നേതൃത്വത്തിൽ നിയോഗിച്ച പ്രത്യേക സംഘത്തിനു കേസന്വേഷണം കൈമാറി. എന്നാൽ അന്വേഷണം എങ്ങുമെത്താതെ നിലച്ചതോടെയാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഭവം ദിവസംവയോധിക ധരിച്ചിരുന്ന അഞ്ച് പവനോളം തൂക്കം വരുന്ന ആഭരണങ്ങള്‍ മൃതദേഹത്തില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് മരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിലുയർന്ന സംശയങ്ങൾ കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസിനും ചില സൂചനകൾ ലഭിച്ചിരുന്നു. പിന്നീട് കാര്യങ്ങൾ മന്ദഗതിയിലാകുകയായിരുന്നു.ധരിച്ചിരുന്ന ആഭരണങ്ങൾ മൃതദേഹത്തിൽ കാണാതിരുന്നതും ചെരുപ്പുകള്‍ കിണറ്റിന് സമീപത്ത് നിന്നും ഇരുപതോളം മീറ്റര്‍ അകലെ വ്യത്യസ്തയി ടങ്ങളില്‍ കാണപ്പെട്ടതും ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണർന്നതോടെ വയോധിക ധരിച്ചിരുന്ന ആഭരണങ്ങള്‍ എവിടെയെന്ന ചോദ്യത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്താനായില്ല.സംശയ ദൂരീകരണത്തിനായി മൃതദേഹം കാണപ്പെട്ട കിണറ്റിലെ വെള്ളം വറ്റിച്ച് പയ്യന്നൂർ പോലീസ്പരിശോധന നടത്തിയിട്ടും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. വിരലില്‍ ഊരിയെടുക്കാനാകാതെ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നത് പോലീസിനും സംശയത്തിനിട നല്കി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസ് നാട്ടുകാരിൽ നിന്നും ബന്ധുക്കളില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലരേയും ചോദ്യം ചെയ്തിട്ടും വിശേഷമൊന്നുമുണ്ടായില്ല.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ നിലച്ച സാഹചര്യത്തിലാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ബന്ധുക്കളെയും മറ്റും കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പുറത്തുവിട്ടില്ല.






