LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

അഴീക്കോട്മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നു.

img_8716.jpg
Spread the love

കെ.വി സുമേഷ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ പ്രവൃത്തികളുടെ അവലോകന യോഗത്തിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച പ്രവൃത്തികൾ മഴ മാറിയാലുടൻ തന്നെ പൂർത്തീകരിക്കണമെന്ന് എം.എൽ.എ പറഞ്ഞു.

18 കോടി രൂപ അനുവദിച്ച പാപ്പിനിശ്ശേരി – പിലാത്തറ കെ എസ് ടി പി റോഡിൻ്റെ പ്രവൃത്തി മഴ മാറിയാലുടൻ ആരംഭിക്കും.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43 കോടി രൂപ അനുവദിച്ച നാറാത്ത് – പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരികടവ് പാലത്തിൻ്റെ മറ്റു സാങ്കേതിക നടപടികൾ പൂർത്തിയായി. ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡിൻ്റെ ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ഭൂ ഉടമകളുടെ യോഗം ഗ്രാമ പഞ്ചായത്തിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തിലെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നടപടികൾ വളരെ വേഗത്തിലാണ് നടക്കുന്നത് എന്ന് യോഗം വിലയിരുത്തി.

ബഡ്ജറ്റിൽ എംഎൽഎയുടെ പ്രൊപ്പോസലിനെ തുടർന്ന് 50 ലക്ഷം രൂപ വീതം അനുവദിച്ച കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്റ്റോപ്പ് കല്ലുകെട്ടുച്ചിറ റോഡ്, കണ്ണൂർ കോർപ്പറേഷൻ തളാപ്പ് ചുങ്കം സ്പിന്നിംഗ്മില്‍ റോഡ്, കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്റ്റോപ്പ് ശാദുലിപള്ളി റോഡ്, അഴീക്കോട് വൻകുളത്ത് വയൽ പാലോട്ട് വയൽ റോഡ്, പാപ്പിനിശ്ശേരി പഞ്ചായത്ത് കല്ലൂരികടവ് റോഡ്, പാപ്പിനിശ്ശേരി കരിക്കൻകുളം ഇല്ലിപ്പുറം റോഡ്, നാറാത്ത് ആലിങ്കിൽ കോട്ടഞ്ചേരി ഇടക്കൈതോട് റോഡ്, അഴീക്കോട് ചാൽ ബീച്ച് അഴീക്കൽ ലൈറ്റ് ഹൗസ് റോഡ്, അഴീക്കോട് അരയാക്കണ്ടിപാറ പച്ചക്കുന്ന് കണിശൻമുക്ക് റോഡ്, ചിറക്കൽ ഹരിജൻ കോളനി നരിക്കുണ്ട് വയൽ ഉൾപ്പെടെയുള്ള 10 റോസുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. മഴ മാറിയാലുടൻ പ്രവർത്തി ആരംഭിക്കണമെന്ന് പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തോട് ആവശ്യപ്പെട്ടു.

നവ കേരള സദസ്സ് നിർദേശത്തിൽ 5.75 കോടി രൂപ അനുവദിച്ച പടന്നപ്പാലം അലവിൽ മന്ന റോഡ് ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചു.

2.25 കോടി രൂപ അനുവദിച്ച അലവിൽ അഴീക്കോട് റോഡ്, 3.50 കോടി രൂപ അനുവദിച്ച വായ് പറമ്പ് അഴീക്കൽ റോഡ് നടപടികൾ പൂർത്തിയാക്കി എഗ്രിമെൻ്റ് വെച്ചു.

50 ലക്ഷം രൂപ വീതം അനുവദിച്ച പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡ്, മൂപ്പൻപാറ ചിരകൾച്ചർ ആറാട്ടുവയൽ വിവേകാനന്ദ റോഡ് എന്നിവയുടെ സാങ്കേതിക അനുമതി ലഭ്യമായി. ആഗസ്റ്റ് മാസം തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കും.

എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് അഴീക്കോട് വൻകുളത്ത് വയൽ ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി ആദ്യഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും. കണ്ണാടിപ്പറമ്പ് ടൗൺ സൗന്ദര്യവൽക്കരണത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.

അഴീക്കോട് രാമജയം യുപി സ്കൂൾ, കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്കൂൾ അഴീക്കോട് മീൻകുന്ന് എന്നീ വിദ്യാലയങ്ങൾക്ക് മുന്നിൽ ഫുട്പാത്ത് കൈവരി നിർമ്മാണം പൂർത്തിയായി.

മണ്ഡലത്തിലെ വിദ്യാലയങ്ങളായ ജിഎച്ച്എസ്എസ് അരോളി 2 കോടി, ഗവ. മാപ്പിള യു പി സ്കൂൾ കാട്ടാമ്പള്ളി 1 കോടി, ഗവ വെൽഫെയർ യുപി സ്കൂൾ പുഴാതി 80 ലക്ഷം തുക അനുവദിച്ച് ഭരണാനുമതിക്കായി നൽകി.

ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ് 2 കോടി രൂപ യുടെ കെട്ടിട നിർമ്മാണ പ്രവർത്തി നടന്നു വരികയാണ്.

എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗവ ഫിഷറീസ് എൽ പി സ്കൂൾ കെട്ടിടം നിർമ്മാണത്തിന്റെ രണ്ടര നടപടികൾ പൂർത്തീകരിച്ചു. പഴയ കെട്ടിടം പൊളിക്കുന്നതായി ബന്ധപ്പെട്ട യോഗം ചേരാൻ തീരുമാനിച്ചു.

2 കോടി രൂപ അനുവദിച്ച അഴീക്കലിൽ മുൻ എം.എൽ.എ ടി കെ ബാലൻ സ്മാരക ബസ്റ്റാൻ്റ് നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക നടപടികൾ നടന്നു വരികയാണ്.

രണ്ടുകോടി രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ചിറക്കൽ പുതിയതെരു മാർക്കറ്റ് പെട്ടെന്ന് തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ യോഗം ആലോചിച്ചു.

മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എംഎൽഎ ആസ്തി, പ്രത്യേക വികസന ഫണ്ടുകളിൽ നിന്ന് 98 ലക്ഷം രൂപ അനുവദിച്ച് ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് പ്രവർത്തിപൂർത്തിയായി. പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും 7 ലക്ഷം രൂപീകരിച്ച് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി അവസാനഘട്ടത്തിലാണ്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകളുടെ 92 ലക്ഷം രൂപയുടെ പുതിയ പ്രൊപ്പോസൽ നൽകി എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ്. വേഗതയിൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ ആവശ്യമായ നിർദേശം നൽകി.

യോഗത്തിൽ പി.ഡബ്യൂ.ഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

യോഗത്തിൽ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ഹരീഷ്, പി.ഡബ്യൂ.ഡി റോഡ്സ് മെയിൻ്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബുജാൻ ടി.കെ, പിഡബ്ല്യുഡി പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്.എം, അസിസ്റ്റൻറ് എൻജിനീയർമാരായ അദ്വൈത്, മിഥുൻ ഐ.കെ, രജിത.എൻ.വി, സിന്ധു.എ.ടി.കെ, ശശി.പി എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!