മൂന്നര പവൻ്റെ മാല കവർന്നു

ഇരിക്കൂർ: കിടപ്പുമുറിയിൽ നിന്നും മൂന്നര പവൻ്റെ താലിമാല മോഷണം പോയതായി പരാതി. കല്യാട് മണ്ണേരി സ്വദേശി വി.എസ്.വിനോദൻ്റെ വീട്ടിലാണ് മോഷണം നടന്നത്.കുടുംബസമേതം താമസിച്ചു വരുന്ന വീട്ടിൽ നിന്നും ഇക്കഴിഞ്ഞ12 നും 13 നു രാവിലെ 11 മണിക്കു മിടയിലുള്ള സമയത്താണ് കിടപ്പുമുറിയിൽ സൂക്ഷിച്ച പരാതിക്കാരൻ്റെ ഭാര്യയുടെ മൂന്നര പവൻ്റെ താലിമാല മോഷണം പോയത്.തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.