LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരം

img_8594.jpg
Spread the love

കാഞ്ഞങ്ങാട് :ട്രെയിനിൽ നിന്നും തെറിച്ചു
വീണ് യുവാവിന് ഗുരുതര പരിക്ക് . കാഞ്ഞങ്ങാട് ചിത്താരി മുക്കൂട് സ്വദേശി അബ്ദുൾ ജബാറിനാണ്(23) പരിക്കേറ്റത്.
ഇന്നലെ രാത്രി 8 മണിയോടെ ചെറുവത്തൂർ
മടിവയലിലാണ് സംഭവം.
യുവാവിനെ കാഞ്ഞങ്ങാട്
ജില്ലാശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.
മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ യുവാവിനെ ആദ്യം
തിരിച്ചറിഞ്ഞിരുന്നില്ല. റെയിൽവെ പോലീസ്
ഇൻസ്പെക്ടർ റജി കുമാർ,
എസ്.ഐ പ്രകാശന്റെയും നേതൃത്വത്തിൽ
റെയിൽവെയുടെ വിവിധ വിഭാഗം
ഉദ്യോഗസ്ഥരും നാട്ടുകാരും ട്രെയിനിലെ
സ്ഥിരം യാത്രക്കാരും നടത്തിയ
പരിശ്രമത്തിനൊടുവിൽ രാത്രി 11
മണിയോടെയാണ് യുവാവിനെ
തിരിച്ചറിയാനായത്. കാഞ്ഞങ്ങാട്
സ്റ്റേഷനിൽ നിന്നും മാവേലി എക്സ്പ്രസിൽ
കണ്ണൂർ ഭാഗത്തേക്ക് കയറിയ യുവാവ്
ചെറുവത്തൂരിൽ ഇറങ്ങി പിന്നാലെ വന്ന
മലബാർ എക്സ്പ്രസിൽ
കയറുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക്
യാത്ര ചെയ്യവെയാണ് അപകടത്തിൽപെട്ടത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!