LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 23, 2026

സ്വകാര്യ ലോഡ്ജിൽ റെയ്ഡ് ലക്ഷങ്ങളുടെ എംഡിഎം എ യുമായി യുവാവ് അറസ്റ്റിൽ

a8afe3fa-b238-48df-b955-63b0349bc37f.jpg
Spread the love

കാഞ്ഞങ്ങാട്: ലോഡ്ജ് മുറിയിൽ താമസിച്ച് മാരക ലഹരി മരുന്നായ എംഡിഎം എ വില്പന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 75.11 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പിടികൂടി. കാസറഗോഡ് കൊളത്തൂർ മഞ്ഞ നടുക്കം സ്വദേശി കെ. അബ്ദുൾ ഷെരീഫിനെ (30) യാണ്എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ
സി. സന്തോഷും സംഘവും അറസ്റ്റു ചെയ്തത്.

പെരിയ തന്നോട്ട് കലാം നഗറിലെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് ഇന്ന് പുലർച്ചെ 3.30 മണിയോടെ 75.11 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പിടികൂടിയത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് പി , അതുൽ ടി വി , ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!