മാരക ലഹരി മരുന്നും മെത്താഫിറ്റമിൻ കലർന്ന വെള്ളവുമായി മൂന്നു പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: സ്ഥാപനത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരക ലഹരി മരുന്നായ 4 . 813 ഗ്രാംമെത്താഫിറ്റമിനും618 ഗ്രാം കുപ്പിവെള്ളത്തിൽ കലക്കിയ മെത്താഫിറ്റമിനും ഉപയോഗിക്കുന്നതിനിടെ മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. ചട്ടഞ്ചാൽ കുന്നാറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), കാസറഗോഡ് മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), ബേക്കൽ പള്ളിക്കര തൊട്ടിയിലെ ടി. എം. ഫൈസൽ (38) എന്നിവരെയാണ് കാസർഗോഡ് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പിപി ജനാർദ്ദനനും കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സംഘവും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ പള്ളിക്കര കല്ലിങ്കാലിലെ ഫൈസൽ എന്നയാളുടെ പ്ലാൻ ആൻ്റ് എസ്റ്റിമേറ്റ് സ്ഥാപനത്തിൽ വെച്ചാണ്4. 813 ഗ്രാം മെത്താംഫിറ്റമിനും മെത്താംഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച എം.എച്ച്.
02 .ഇ.ആർ. 4208 നമ്പർ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
റെയ്ഡിൽഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് പി ,ഷിജിത്ത് വി.വി.ശൈലേഷ് കുമാർ പി , സോനു സെബാസ്റ്റ്യൻ എന്നിവരും
കാസർഗോഡ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിലും സംഘവും ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ വി.വിയും സംഘവും സംഭവസ്ഥലത്ത് സഹായത്തിനായി എത്തിയിരുന്നു
മൂന്ന് പ്രതികളെയും ബല പ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.






