ഗാന മേളക്കിടെ തിക്കിലും തിരക്കിലും പ്പെട്ട് 20ഓളം പേർ കുഴഞ്ഞു വീണ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്
കാസറഗോഡ്: സ്ഥല പരിമിതി വകവെയ്ക്കാതെആയിരകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഷനാൻ ഷാ യുടെ ഗാനമേള നടത്തി 20 ഓളം പേർ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ സംഘാടകർക്കെതിരെ കാസറഗോഡ് പോലീസ് കേസടുത്തു. കാസറഗോഡ് ഫ്ലിയ എന്ന പരിപാടിയുടെ സംഘാടകരമായ കാസറഗോട്ടെ ഷാസ മാൻ തോട്ടാൻ, നൗളുറഹ്മാൻ, ഹാരിസ് അബൂബക്കർ , ഇ.എം. ഖാലിദ്, ജുബൈർ, എന്നിവർക്കും മറ്റു കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 9മണിയോടെ നുള്ളി പ്പാടിയിൽ വെച്ചാണ് സംഭവം. 3000 പേർക്ക് അനുമതി നൽകിയ പോലീസ് നിർദ്ദേശം അവഗണിച്ച് സ്ഥലത്ത് പതിനായിരത്തോളം ആളുകൾക്ക് ടിക്കറ്റ് നൽകി പ്രവേശിപ്പിച്ചതി നാലാണ് ദുരന്ത സാഹചര്യമുണ്ടാക്കിയ ത്. ആളുകളോട് പിരിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടും തയാറായിരുന്നില്ല. ഗാനമേളക്കിടെ
ശ്വാസതടസ്സം അനുഭവപ്പെട്ടു കുഴഞ്ഞു വീണ വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
