LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കൊലപാതകക്കേസിൽ പിടികിട്ടാപ്പുള്ളി 13 വർഷത്തിനുശേഷം ആന്ധ്രാപ്രദേശിൽ പിടിയിൽ

img_9548.jpg
Spread the love

കാഞ്ഞങ്ങാട്: ലോഡ്ജ് മുറിയിൽ കവർച്ചക്കിടെ കർണ്ണാടക സ്വദേശിയായ പത്തു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ 13 വർഷത്തിനു ശേഷം കാസറഗോഡ് പോലീസ് ആന്ധ്രാപ്രദേശിൽ വെച്ച് പിടികൂടി. കർണ്ണാടകബാഗേപള്ളി ജൂവൽപാളയ സ്വദേശി സഹീർഅഹമ്മദിനെ(48) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ് പി. ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാർ ,എസ്.ഐ.ഏ.ആർ.ശാർങ ധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ടി.അനിൽ ,ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.സനീഷ്കുമാർ, എ.ജ്യോതിഷ് എന്നിവരടങ്ങിയ സംഘം ആന്ധ്രാപ്രദേശിലെ തിരുപ്പതി ദമൽചേരുവു കോളനിയിൽ വെച്ച് പിടികൂടിയത്.2008 ഏപ്രിൽ 17നായിരുന്നു സംഭവം.ആവിക്കരയിലെ ബോംബെ പ്ലാസ ലോഡ്ജിൽ കുടുംബസമേതം താമസിച്ചിരുന്ന പൂക്കച്ചവടക്കാരായ കർണ്ണാടക സ്വദേശികളുടെ മുറിയിൽ കവർച്ചക്കെത്തിയ ചോളപൊരി വിൽപ്പനക്കാരനായ പ്രതി മോഷണശ്രമത്തിനിടെയാണ10 വയസുകാരനായ സുനിലിനെ കൊലപ്പെടുത്തി പണവുമായികടന്നു കളഞ്ഞത്.പോലീസ് അറസ്റ്റിലായ പ്രതി
2012 -ൽ ജാമ്യം കിട്ടിയതോടെ
പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി.
പ്രതിയുടെ സ്വദേശം കർണ്ണാടക ബംഗളൂരുവിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള ബാഗേപളളി ജൂവൽപാളയയിലായിരുന്നു. മുമ്പ് പല തവണ പോലീസ് ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ യാതൊരുവിധ വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് എസ് പിയുടെ നിർദേശപ്രകാരം
അന്വേഷണ സംഘം ഒന്നര മാസക്കാലം സൈബർ സെല്ലിൻ്റെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി കർണ്ണാടക – ആന്ധ്ര പ്രദേശ് അതിർത്തിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നു സൂചന ലഭിക്കുകയും പിന്നീട് പോലീസ് അന്വേഷിക്കുണ്ടെന്നു മനസ്സിലാക്കിയ പ്രതി ആന്ധ്ര പ്രദേശിലെ തിരുപ്പതി ജില്ലയിലെ ദമൽചേരുവു എന്ന സ്ഥലത്തുള്ള വൈ.എസ്.ആർ. കോളനിയിൽ ഒരു വാടക വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പ്രതിയുടെ ഒളിത്താവളത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ച അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോൾ ദമൽചേരുവു വൈ.എസ്.ആർ. കോളനിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തി ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!