LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

പയ്യന്നൂരിൽ വൻ ലഹരിവേട്ട; 5 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

img_8175.jpg
Spread the love

പയ്യന്നൂർ: ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം പയ്യന്നൂരിലേക്ക് കടത്തി കൊണ്ടുവന്ന വിപണിയിൽ അഞ്ചു ലക്ഷത്തിലധികം വില വരുന്ന രണ്ടു കിലോ വിലധികം മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്ന രണ്ടു പേർ പിടിയിൽ. മയ്യിൽ കൊളച്ചേരി പള്ളിപ്പറമ്പയിലെ പുളിക്കൽ ഹൗസിൽ അജ്മൽ അഷറഫ് (28) , മയ്യിൽ നാറാത്ത് സ്വദേശി പുന്നക്കൽ ഹൗസിൽ മുസമ്മിൽ (31) എന്നിവരെയാണ്
എസ്.ഐ.മാരായ എൻ.കെ. ഗിരീഷ്, മഹേഷ് എന്നിവരുൾപ്പെട്ട പയ്യന്നൂർ പോലീസും റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐ പി എസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മയക്കുമരുന്നു ശേഖരവുമായിപ്രതികൾ പോലീസ് പിടിയിലായത്. ഒഡീഷയിൽ നിന്നും മുംബൈ മാർഗ്ഗമാണ് പ്രതികൾ മയക്കുമരുന്നുമായി പയ്യന്നൂരിലെത്തിയത്. ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നതായി ഡാൻസാഫ് സ്ക്വാഡിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവാക്കൾ ഒരു മാസക്കാലമായി നിരീക്ഷണത്തിലായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!