LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പയ്യന്നൂരിൽ എം.എൽ.എ ഓഫീസിനും സഹകരണ ആശുപത്രിയ്ക്കും നേരെ അക്രമം നടന്നതായി സി.പി.എം

43f5ef06-ad96-4719-8320-d0317dc56372.jpg
Spread the love

പയ്യന്നൂർ: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ മാധ്യമങ്ങളിലൂടെ നടന്ന വ്യാജ വെളിപ്പെടുത്തലിന്റെ മറവിൽ പയ്യന്നൂരിൽ കോൺഗ്രസ് അഴിഞ്ഞാട്ടം നടത്തിയതായി സി.പി.എം ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പയ്യന്നൂർ സഹകരണ ആശുപത്രി, പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് തെക്കേ ബസാർ ശാഖ, ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ ഓഫീസ് എന്നിവയ്ക്ക് നേരെ അക്രമം നടന്നതായാണ് പരാതി.

മഹാത്മ മന്ദിരം കേന്ദ്രീകരിച്ച് ആരംഭിച്ച കോൺഗ്രസ് പ്രകടനം പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് തടയാൻ ശ്രമിച്ചത് നാട്ടുകാർ ചോദ്യം ചെയ്തു. തുടർന്നാണ് എം.എ.ൽഎ ഓഫീസിനും ബാങ്ക് ശാഖയ്ക്കും നേരെ കല്ലേറുണ്ടായത്. നാട്ടുകാർ സംഘടിച്ച് ചെറുത്തതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.

പ്രതിഷേധ പ്രകടനം:

കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ കെ.കെ. ഗംഗാധരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം സരിൻ ശശി, ടി. വിശ്വനാഥൻ, വി. രഞ്ജിത്ത്, കെ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാടിന്റെ സമാധാനം തകർക്കാനുള്ള കോൺഗ്രസ് ശ്രമത്തിനെതിരെ ജാഗ്രത പാലിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!