LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 17, 2026

കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; 55 പേർ ഇടംപിടിച്ചു, കണ്ണൂർ മണ്ഡലം ഒഴിച്ചിട്ടു, പാലക്കാട് രമേശ് പിഷാരടി

0
Screenshot

Screenshot

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 55 പേരടങ്ങുന്ന ആദ്യ പട്ടികയിൽ സിറ്റിങ് എം.പിമാർ ആരുമില്ല എന്നതാണ് പ്രധാന പ്രത്യേകത. വി.ഡി സതീശൻ (പറവൂർ), കെ. മുരളീധരൻ (വട്ടിയൂർക്കാവ്), രമേശ് പിഷാരടി (പാലക്കാട്), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) തുടങ്ങി പ്രമുഖരെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ചിത്രമെന്ത്?

കണ്ണൂർ ജില്ലയിൽ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചത്. ഇരിക്കൂറിൽ അഡ്വ. സജീവ് ജോസഫ്, ധർമ്മടത്ത് അബ്ദുൽ റഷീദ്, തലശ്ശേരിയിൽ കെ.പി. സാജു, പേരാവൂരിൽ അഡ്വ. സണ്ണി ജോസഫ് എന്നിവർ മത്സരിക്കും. എന്നാൽ, കണ്ണൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയെ ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂരിനൊപ്പം കോന്നിയും കോൺഗ്രസ് ആദ്യ പട്ടികയിൽ ഒഴിച്ചിട്ടിരിക്കുകയാണ്.

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ പേരും ആദ്യ പട്ടികയിലില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ, മലമ്പുഴയിൽ എ. സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം. വിൻസന്റ്, കൊയിലാണ്ടിയിൽ അഡ്വ. കെ. പ്രവീൺ കുമാര്‍ എന്നിവരും ആദ്യ ഘട്ടത്തിൽ ടിക്കറ്റ് ഉറപ്പിച്ചു.

കോൺഗ്രസിന്റെ ആദ്യ പട്ടികയിലെ 55 സ്ഥാനാർഥികൾ:

1. ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്

2. ധർമ്മടം: അബ്ദുൽ റഷീദ്

3. തലശ്ശേരി: കെ.പി. സാജു

4. പേരാവൂർ: അഡ്വ. സണ്ണി ജോസഫ്

5. മാനന്തവാടി (ST): ഉഷ വിജയൻ

6. സുൽത്താൻബത്തേരി (ST): ഐ.സി. ബാലകൃഷ്ണൻ

7. കൽപ്പറ്റ: അഡ്വ. ടി. സിദ്ധിഖ്

8. നാദാപുരം: കെ.എം. അഭിജിത്ത്

9. കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ

10. ബാലുശ്ശേരി (SC): വി.ടി. സൂരജ്

11. എലത്തൂർ: വിദ്യ ബാലകൃഷ്ണൻ

12. കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്

13. നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്

14. വണ്ടൂർ (SC): എ.പി. അനിൽ കുമാർ

15. തവനൂർ: വി.എസ്. ജോയ്

16. പൊന്നാനി: നൗഷാദ് അലി

17. തൃത്താല: വി.ടി. ബൽറാം

18. കോങ്ങാട് (SC): കെ.എ. തുളസി

19. മലമ്പുഴ: എ. സുരേഷ്

20. പാലക്കാട്: രമേഷ് പിഷാരടി

21. തരൂർ (SC): കെ.സി. സുബ്രഹ്മണ്യൻ

22. ചിറ്റൂർ: അഡ്വ. സുമേഷ് അച്യുതൻ

23. നെന്മാറ: ടി. തങ്കപ്പൻ

24. ആലത്തൂർ: കെ.എൻ. ഫെബിൻ

25. മണലൂർ: ടി.എൻ. പ്രതാപൻ

26. ഒല്ലൂർ: അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

27. തൃശ്ശൂർ: രാജൻ ജെ പല്ലൻ

28. നാട്ടിക (SC): അഡ്വ. സുനിൽ ലാലൂർ

29. കൈപ്പമംഗലം: ടി.എം. നാസർ

30. പുതുക്കാട്: കെ.എം. ബാബുരാജ്

31. ചാലക്കുടി: സനീഷ് കുമാർ ജോസഫ്

32. കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്

33. അങ്കമാലി: റോജി എം. ജോൺ

34. ആലുവ: അൻവർ സാദത്ത്

35. പറവൂർ: വി.ഡി. സതീശൻ

36. എറണാകുളം: ടി.ജെ. വിനോദ്

37. തൃക്കാക്കര: ഉമ തോമസ്

38. കുന്നത്തുനാട് (SC): വി.പി. സജീന്ദ്രൻ

39. മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ

40. വൈക്കം (SC): കെ. ബിനിമോൻ

41. കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

42. പുതുപ്പള്ളി: ചാണ്ടി ഉമ്മൻ

43. അരൂർ: ഷാനിമോൾ ഉസ്മാൻ

44. ചേർത്തല: കെ.ആർ. രാജേന്ദ്ര പ്രസാദ്

45. ഹരിപ്പാട്: രമേശ് ചെന്നിത്തല

46. മാവേലിക്കര (SC): അഡ്വ. മുത്താര രാജ്

47. കരുനാഗപ്പള്ളി: സി.ആർ. മഹേഷ്

48. കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി

49. പത്തനാപുരം: ജ്യോതികുമാർ ചാമക്കാല

50. കുണ്ടറ: പി.സി. വിഷ്ണുനാഥ്

51. കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ

52. ചാത്തന്നൂർ: സൂരജ് രവി

53. ചിറയിൻകീഴ് (SC): രമ്യ ഹരിദാസ്

54. വട്ടിയൂർക്കാവ്: കെ. മുരളീധരൻ

55. കോവളം: എം. വിൻസന്റ്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!