LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പാലിയേറ്റീവ് ദിനാചരണം: ചക്കരക്കല്ലിൽ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

39464300-d457-4724-a71a-7bdd5f1e3375.jpg
Spread the love

ചക്കരക്കൽ: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ചക്കരക്കൽ പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സൈക്കിൾ റാലി സംഘടിപ്പിച്ചു. പാലിയേറ്റീവ് കെയർ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്.

താഴെ മൗവ്വഞ്ചേരിയിൽ നിന്നും ആരംഭിച്ച റാലി ചക്കരക്കൽ സി.ഐ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. പാലിയേറ്റീവ് സെന്റർ ചെയർമാൻ അയ്യൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൾ ഗഫൂർ സ്വാഗതം പറയുകയും വാർഡ് മെമ്പർ എം. സുബൈർ മാസ്റ്റർ സംസാരിക്കുകയും ചെയ്തു.

മൗവ്വഞ്ചേരിയിലും ചക്കരക്കല്ലിലും റാലിക്ക് ആവേശകരമായ സ്വീകരണം നൽകി. സ്വീകരണ യോഗങ്ങളിൽ എം. മുസ്തഫ മാസ്റ്റർ, കണ്ണൂർ ജില്ലാ സൈക്കിൾ ക്ലബ്ബ് സെക്രട്ടറി പ്രശാന്തൻ, ഇ.കെ. അശോകൻ മാസ്റ്റർ, കെ.കെ. ബഷീർ മാസ്റ്റർ, വിനോദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച റാലി കാവിൻമൂലയിൽ സമാപിച്ചു. സമാപന ചടങ്ങിൽ ജ്യോതി ടീച്ചർ, അജയൻ മാസ്റ്റർ, അൻവർ പാനേരി, ഷൗക്കത്തലി എന്നിവർ സംസാരിച്ചു. നിരവധി സൈക്കിൾ യാത്രികരും പാലിയേറ്റീവ് പ്രവർത്തകരും റാലിയുടെ ഭാഗമായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!