LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

എടക്കാട് കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു

eb461825-cb4d-4f91-9d32-62fd2188e522.jpg
Spread the love

എടക്കാട്: എ.കെ.ജി വായനശാല എടക്കാട്, ഇ.എം.എസ് മന്ദിരം മുച്ചിലോട്ട്കാവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എടക്കാട് കെ.ഇ യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ ഉദ്ഘാടനം ചെയ്തു.

പത്താം വാർഡ് മെമ്പർ സി.പി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു.

ചടങ്ങിൽ ഇ.കെ. അശോകൻ, ടി. രമണി, വി. ശ്യാമള ടീച്ചർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. പി.കെ. പുരുഷോത്തമൻ സ്വാഗതവും യാസർ അറഫാത്ത് നന്ദിയും പറഞ്ഞു. പ്രദേശവാസികളായ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനകൾ നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!