ബി ഹൈൻഡ് ദി കർട്ടൻ കണ്ണൂരിൻ്റെ പത്താമത് സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കണ്ണപുരം : ബി ഹൈൻ്റ് ദി കർട്ടൻ കണ്ണൂരിൻ്റെ 10-ാമത് സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
2026- ലെ നാടക പ്രതിഭയായി ബിന്ദു സുരേഷ് കൊല്ലം, നാടകരംഗത്തെയുവ പ്രതിഭ നിജിൽദാസ് കൊല്ലം, നാടക രചനയ്ക്കുള്ള സാഹിത്യ ശ്രീ പുരസ്കാരം റഫീഖ് മംഗലശ്ശേരി, നാടക ഗുരുപൂജ പുരസ്കാരം ടി.പവിത്രൻ, പ്രവാസി നാടകമേഖല പുരസ്കാരം ഗിരീഷ് അവണ്ണൂർ(ഓസ്ട്രേലിയ)എന്നിവർക്ക് ലഭിച്ചു. ദൃശ്യമാധ്യമ പുരസ്കാ
രം നികേഷ് താവം, സംഗീത പ്രതിഭ പുഷ്പവതി പൊയ്പാടത്ത്(തൃശൂർ)വിശ്വനാഥ് പാലക്കാട് , ടി.വി. പ്രിയേഷ് . അഭിനയ ശ്രീ പുരസ്കാരം _ പ്രകാശൻ ചെങ്ങൽ ,സുഭാഷ് ദാസ്(ദുബായ്) അധ്യാപക രത്നം ഡോ.ബി. അശോക് തിരുവനന്തപുരം,നൃത്ത പ്രതിഭകൾ: ജോണി മാസ്റ്റർ( കാസർഗോഡ്) കലാമണ്ഡലം ലതിക(പാലക്കാട്) പ്രണവ് പ്രസന്നകുമാർ (തിരുവനന്തപുരം), കലാശ്രീ പുരസ്കാരം: വിജയൻ തെരുവത്ത് (തളിപ്പറമ്പ്), ജോൺസൺ പുഞ്ചക്കാട്, ഷമീം ശിവപുരം,തെയ്യം: സന്തോഷ് പണിക്കർ അഴീക്കോട്, ചിത്ര പ്രതിഭ: രാജേന്ദ്രൻ ചൊക്ലി, ചാക്യാർകൂത്ത് : കാർത്തിക് ശങ്കർ വയനാട്, നാടൻപാട്ട് (ശരത്ത് അത്താഴക്കുന്ന്) എന്നിവരെയും തിരഞ്ഞെടുത്തു. പുരസ്ക്കാരം 2026 ഫെബ്രവരി മാസം അവസാന വാരം കണ്ണൂരിൽ വെച്ച് നടത്തും. ചടങ്ങിൽ പ്രശസ്ത സിനിമ നടി ശ്രീമതി.രോഹിണി പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. വാർത്ത സമ്മേളനത്തിൽ ജൂറി ചെയർമാൻ ടി.പി. സുനിൽകുമാർ , നടൻ ഉണ്ണിരാജ് ചെറുവത്തൂർ, സംഗീത സംവിധായകൻ വിനോദ് ചെറുകുന്ന്, വി.വി. മോഹനൻ, ബിജു ഇരിണാവ് എന്നിവർ പങ്കെടുത്തു.






