LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

അഴീക്കോട് പണ്ടാരത്തുംകണ്ടി പുതിയഭഗവതി ക്ഷേത്രത്തിൽ തിറയുത്സവത്തിന് തുടക്കമായി

img_6558.jpg
Spread the love

അഴീക്കോട്: അഴീക്കോട് പണ്ടാരത്തുംകണ്ടി പുതിയഭഗവതി ക്ഷേത്രത്തിൽ തിറയുത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാദിന കർമ്മങ്ങളും മഹാഗണപതി ഹോമവും നടന്നു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെ സമർപ്പണവും ചടങ്ങിൽ നിർവ്വഹിച്ചു.

ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് വിവിധ തിറകളുടെ തോറ്റം ആരംഭിച്ചു. തുടർന്ന് തമ്പുരാട്ടിയുടെ നാട് വലംവയ്ക്കൽ ചടങ്ങും നടന്നു. രാത്രി 7 മണിക്ക് ഭക്തജനങ്ങൾക്കായി പ്രസാദസദ്യ ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ നാളെയും തുടരും. നാളെ രാവിലെ 10 മണി മുതൽ വിവിധ തെയ്യക്കോലങ്ങൾ ഭക്തർക്ക് മുൻപിൽ ആടിയെത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!