LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ചാൽ ബീച്ചിന്റെ മുഖച്ഛായ മാറും: ടൂറിസം പദ്ധതികൾക്കായി ഡി.പി.ആർ തയ്യാറാക്കാൻ നിർദ്ദേശം

2c5d2af3-7197-46b3-aec8-b11492c16f85.jpg
Spread the love

കണ്ണൂർ:  ബ്ലൂ ഫ്ലാഗ് ലഭ്യമായതിനെ തുടർന്ന് അഴീക്കോട് ചാൽ ബീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജുവിന്‍റെ ചേംബറിൽ കെ.വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രണ്ടു കോടി രൂപയുടെ ഡിപിആർ തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുവാൻ ഡി ടി പി സി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറോട് യോഗം നിർദ്ദേശിച്ചു.

ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!