അഴീക്കോട് ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സാ ക്യാമ്പ് നടത്തി

അഴീക്കോട്: അഴീക്കോട് ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഇ.എൻ.ടി (ENT), എല്ല് വിഭാഗങ്ങളിൽ സൗജന്യ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ലഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.വി. മനേഷ് അധ്യക്ഷത വഹിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് അർഹരായവർക്കുള്ള ഭക്ഷ്യക്കിറ്റുകളും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. ടി. ഗംഗാധരൻ കുട്ടികൾക്കായി ‘അറിവ് പാഠശാല’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ചടങ്ങിൽ ആശ്രയ പാലിയേറ്റീവ് കേന്ദ്രത്തിന് അഴീക്കോട്ടെ എൻ. പ്രേമിയുടെ സ്മരണാർത്ഥം അവരുടെ കുടുംബം നൽകിയ വാഹനം കൈമാറി.
ഡോ. സൂരജ് രാജഗോപാൽ, സിനി അബ്രഹാം, ഷാജി ജോസഫ്, എം. വിനോദ് കുമാർ, കെ.പി.ടി. ജലീൽ, പി. അനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.വി. ഗണേഷ് ബാബു, സി. ഷംന, സിറ്റി പോലീസ് ഇൻസ്പെക്ടർ വിനോദ്, ഡോ. അബൂബക്കർ സിദ്ദിഖ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അഴീക്കോട് മേഖലയിലെ നിരവധി പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.






