ഉത്തരമേഖല അന്തർ ജില്ലാ ക്രിക്കറ്റ്: കണ്ണൂർ ടീമിനെ അയാൻ അഹമ്മദ് നയിക്കും

തലശ്ശേരി: 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കണ്ണൂർ ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. അയാൻ അഹമ്മദ് ആണ് ടീം ക്യാപ്റ്റൻ. ജനുവരി 16 മുതൽ 27 വരെ തലശ്ശേരിയിലും കാസർകോട്ടുമായാണ് മത്സരങ്ങൾ നടക്കുന്നത്.
കണ്ണൂർ ടീം അംഗങ്ങൾ:
അയാൻ അഹമ്മദ് (ക്യാപ്റ്റൻ), സെഹൻ മുഹമ്മദ്, റിതുദേവ് അനീഷ്, എസ്.എസ്. നീൽ, എസ്. ശ്രീശാന്ത്, വിവേക് സിങ്ങ് റാവു, ടി. ആദിത്യൻ രാഗേഷ്, ദേവ് മഹേഷ് മധു, നന്ദകിഷോർ, മുഹമ്മദ് ജസോഹ്, ആര്യദേവ് ഷിംജിത്ത്, ടി. സയ്യിദ് ഹാത്തിബ്, ടി. അഥർവ്, നൈതിക് രാജ്, ആർ.കെ. മാനവ്, ഇഷാൻ പ്രിയേഷ്, ആര്യൻ റൈജു.
പരിശീലകൻ: വൈശാഖ് ബാലൻ
മാനേജർ: എം.പി. മുഹമ്മദ് സാഹിർ
16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല മത്സരം : സെഹൻ മുഹമ്മദിന് സെഞ്ച്വറി, കണ്ണൂരിന് മികച്ച സ്കോർ
തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 16 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിലെ ദ്വിദിന മത്സരത്തിൽ ആദ്യ ദിനമായ ഇന്ന് സെഹൻ മുഹമ്മദിന്റെ സെഞ്ച്വറിയുടെ മികവിൽ കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 68.3 ഓവറിൽ 241 റൺസിന് ഓൾഔട്ടായി.സെഹാൻ മുഹമ്മദ് 100 റൺസും അഥർവ്.ടി 56 റൺസുമെടുത്തു .തുടര്ന്ന് ബാറ്റ് ചെയ്ത മലപ്പുറം ആദ്യ ഇന്നിങ്ങ്സിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 24 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്.







