അംഗീകാരങ്ങൾ കലാകാരന്മാരുടെ സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കും: കെ.വി. അബ്ദുൾ റഹ്മാൻ

കണ്ണൂർ: വർഷങ്ങളായി കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹിക്കുന്ന അംഗീകാരങ്ങളും അവാർഡുകളും ലഭിക്കുമ്പോൾ, അവർ കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറുമെന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. അബ്ദുൾ റഹ്മാൻ.
കണ്ണൂർ അഥീന നാടക നാട്ടറിവ് വീട് സംഘടിപ്പിച്ച അവാർഡ് ജേതാക്കൾക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് അംഗം ജിനീഷ് ചാപ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആദരവ് ഏറ്റുവാങ്ങിയവർ:
• റംഷി പട്ടുവം: നാടൻകലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള കനൽ ഖത്തർ പുരസ്കാര ജേതാവ്.
• കെ.കെ. മാധവി: കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ്.
• ശ്രീധു പെരിന്തട്ട: സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ്.
• ശിഖ കൃഷ്ണൻ: നവപുരം പെൺമ നാടൻ കലാ പുരസ്കാര ജേതാവ്.
• പൊന്നാമ്പല: പ്രതിഭാ പുരസ്കാരവും എൽ.എസ്.എസ് സ്കോളർഷിപ്പും നേടിയ വിദ്യാർത്ഥിനി.
ചടങ്ങിൽ ഷിജു നണിയൂർ, ശിശിര കാരായി, പവനാസ് തുടങ്ങിയവർ സംസാരിച്ചു.






