ജോത്സ്യർ അച്ചം വീട്ടിൽ നാരായണ പൊതുവാൾ അനുസ്മരണം 17-ന്; ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും

പയ്യന്നൂർ: പ്രശസ്ത ജോത്സ്യർ അച്ചം വീട്ടിൽ നാരായണ പൊതുവാളിന്റെ പത്താം ചരമവാർഷിക അനുസ്മരണം ജനുവരി 17 ശനിയാഴ്ച നടക്കും. വൈകുന്നേരം 4.30-ന് പയ്യന്നൂർ അച്ചം വീട്ടിൽ എഴുത്തച്ഛൻ സ്മാരക ഓഡിറ്റോറിയത്തിൽ (ബി.ഇ.എം.എൽ.പി സ്കൂൾ) വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ. പത്മനാഭന്റെ അധ്യക്ഷതയിൽ കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സ്വാമി സാധു വിനോദൻ അനുഗ്രഹഭാഷണം നടത്തും. ടി.കെ. നാരായണൻ മാസ്റ്റർ രേഖ കൈമാറ്റം സംബന്ധിച്ച് സംസാരിക്കും.
കർണ്ണാടക മുൻ മന്ത്രി ബി. രാമനാഥ റായ്, കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റി കെ. മോഹനചന്ദ്രൻ നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. പി. സന്തോഷ്, പി.യു. രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. കെ.കെ. സോമശേഖരൻ സ്വാഗതവും ഡോ. കെ.കെ. ശ്രീനിവാസൻ നന്ദിയും പറയും.
വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ കെ.കെ. ശ്രീധരൻ, ഡോ. കെ.കെ. സോമശേഖരൻ, ഡോ. കെ.കെ. ശ്രീനിവാസൻ, കെ.കെ. കരുണാകരൻ എന്നിവർ പങ്കെടുത്തു.









