LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മാഹി ബൈപ്പാസിൽ വാഹനാപകടം: യുവാവ് മരിച്ചു

img_5589.jpg
Spread the love

മയ്യഴി: മാഹി ബൈപ്പാസിൽ തലശ്ശേരി മാടപ്പീടികയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടകര മണിയൂർ മുടത്തിലാവിൽ മണ്ടാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിലാ (30) ണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

അഖിൽ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ന്യൂമാഹി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രശസ്തനായ ഒരു വാദ്യകലാകാരൻ കൂടിയായിരുന്നു മരിച്ച അഖിൽ.

പരേതനായ മോഹനന്റെയും പരേതയായ രാധയുടെയും മകനാണ്.

ഭാര്യ: ശ്യാമിലി.

മകൻ: ആദിഖ്.

സഹോദരങ്ങൾ: സിഖിൻ, രമ്യ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!