തറവാട് കുത്തി തുറന്ന് എട്ട് ലക്ഷത്തിൻ്റെ ഓട്ടുപാത്രവും വിളക്കും കവർന്നു

പരിയാരം : പൂട്ടിയിട്ടതറവാട് വീടു കുത്തി തുറന്ന് മുറിയുടെ പൂട്ട് പൊളിച്ച് പത്തായത്തിൽ സൂക്ഷിച്ച എട്ട് ലക്ഷത്തോളം വിലവരുന്ന ഓട്ടു പാത്രങ്ങളും ഓട്ട് വിളക്കും ഓട്ടുകിണ്ടികളും മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെറുതാഴം കുന്നുമ്പ്രത്തെ കെ.പങ്കജവല്ലിയുടെ (60)പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ ചെറുതാഴം കുന്നുമ്പ്രത്തെ ആൾതാമസമില്ലാത്ത തറവാട്ടു വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ നവംബർ മാസം എട്ടിന് രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കുമിടയിലാണ് കവർച്ച നടന്നത്. വീടിൻ്റെ മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് 43 ഓട്ടുവിളക്കും ഏഴ് ഓട്ടു വട്ളങ്ങൾ, മൂന്നു ഓട്ടു കലങ്ങൾ, ആറുഓട്ടു തളികകൾ, മൂന്നു ഓട്ടു കയിലുകൾ, 10 ഓട്ടുകിണ്ടികൾ എന്നിവയാണ് മോഷണം പോയത്.പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണം ഊർജ്ജിതമാക്കി.






