യുവാവിനെ കത്തികൊണ്ട് കുത്തി വധിക്കാൻ ശ്രമം കേസെടുത്തു

പെരിങ്ങോം : റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിട്ടു നൽകാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമം പരാതിയിൽ വധശ്രമത്തിന് പെരിങ്ങോം പോലീസ് കേസെടുത്തു. ലോറി ഡ്രൈവർ ആലപ്പടമ്പ വെളിച്ചം തോട് സ്വദേശി പി.ബിജു (45) വിൻ്റെ പരാതിയിലാണ് വെളിച്ചം തോടിലെ വിനീഷിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്.
8 ന് രാത്രി 8.30 മണിയോടെയാണ് സംഭവം. പരാതിക്കാരൻ റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുകൊടുക്കുകയും പ്രതി സ്ഥലം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിൽ പ്രതി ടാപ്പിംഗ് കത്തികൊണ്ട് പുറത്തും ഇടതു ഭാഗത്തും അരക്കെട്ടിനും ഷോൾഡറിലുമായിമൂന്നു തവണ കുത്തി മുറിവേൽപ്പിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. കുത്തേറ്റ ബിജുവിന് പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം അടി പിടിയിൽ പരിക്കേറ്റ് പ്രതി വിനീഷും ആശുപത്രിയിൽ ചികിത്സയിലാണ്.






