സ്ത്രീധന പീഡനം രണ്ടു പേർക്കെതിരെ കേസ്

പയ്യന്നൂർ : വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൊക്കാനിശേരിയിലെ 46 കാരിയുടെ പരാതിയിലാണ് ഭർത്താവ് ദേവദാസ്, ഭർതൃ പിതാവ് ഉണ്ണി ശ്രീധരൻ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 2000 ഡിസംബർ 11നായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഭർത്താവിൻ്റെ കൊക്കാനിശ്ശേരിയിലെ വീട്ടിലും വാടക വീട്ടിലും താമസിച്ചുവരവെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പ്രതികൾ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.






