മദ്യവുമായിയുവാവ് പിടിയിൽ

പയ്യന്നൂർ: ആറുലിറ്റർ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തിമിരി തലവിൽ സ്വദേശി കെ.വിജേഷിനെ (42)യാണ്
റേഞ്ച് ഗ്രേഡ്അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.വി. കമലാക്ഷനും സംഘവും പിടികൂടിയത്.
കുറ്റൂർ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ കുറ്റൂർ അഞ്ജനപ്പുഴയിൽ വെച്ചാണ് ആറു ലിറ്റർ മദ്യവുമായി ഇയാൾ പിടിയിലായത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ വിനോദ് വി കെ,അസി :എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സുരേഷ് ബാബു എം പി വി, ,സിവിൽ എക്‌സൈസ് ഓഫീസർ ,സന്തോഷ് കെ വി, എന്നിവരും ഉണ്ടായിരുന്നു.






