ഫൈൻ ആർട്സ് സൊസൈറ്റിപുസ്തകശേഖരം ഏറ്റുവാങ്ങി

പയ്യന്നൂർ: എഴുത്തുകാരനും പത്രപ്രവർത്തകനും വിവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച കെ.കെ.ഭാസ്കരൻ്റെ സ്മാരണാർത്ഥം ഫൈൻ ആർട്സ് ലൈബ്രറിക്ക് കുടുംബം നൽകുന്ന പുസ്തക ശേഖരം ഏറ്റുവാങ്ങി. പയ്യന്നൂർ ഫൈൻ ആർട്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന
ചടങ്ങിൽ കെ.വി. രമേശൻ്റെ അധ്യക്ഷതയിൽ യു.നാരായണൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. കെ .പി.ശ്രീധരൻ , പി.യു .രാജൻ, ആർ. മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. പി. രവീന്ദ്രൻ സ്വാഗതവും കെ.വി. സുനിൽകുമാർ നന്ദിയും പറഞ്ഞു.






