പോക് സോ കേസിലെ പ്രതി കസ്റ്റഡിയിൽ നിന്നുംചാടി പോയി

കാസറഗോഡ്: പോക്സോ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയി. നെക്രാജെ കൊർക്കണ സ്വദേശി ഷിരോ നിലയത്തിൽ അശ്വിത്ത് (19) ആണ് കാസറഗോഡ് ടൗൺ സ്റ്റേഷനിൽ നിന്നു ചാടി പോയത്. ജൂഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിലേക്ക് വാങ്ങിയ പ്രതിയെ സ്റ്റേഷനിൽ പാർപ്പിച്ചിരുന്നു. ഇതിനിടെ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇൻവെസ്റ്റിഗേഷൻ റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിനെ കബളിപ്പിച്ച് കസ്റ്റഡിയിൽ നിന്നും പ്രതിരക്ഷപ്പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചലിൽ ടൗണിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ച് പ്രതിയെ പോലീസ് പിടികൂടി.









