സത്കലാരത്ന പുരസ്കാരം 2025-കവിത കൃഷ്ണമൂർത്തിക്ക്
പയ്യന്നൂർ: പയ്യന്നൂർ സത്കലാപീഠം 13 -ാം വാർഷികാഘോഷം ഡിസംബർ 4, 5, 6 തീയതികളിൽ പയ്യന്നൂർ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കും. ഈ വർഷത്തെ സത് കലാരത്ന പുരസ്കാരം ശ്രീമതി കവിതാ കൃഷ്ണമൂർത്തിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കീർത്തി ഫലകവും അടങ്ങുന്ന പുരസ്കാരം ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാലാം തീയതി വൈകുന്നേരം 6.30 ന് പ്രാരംഭ സമ്മേളനം രാജു നാരായണ സ്വാമി ഐ.എ.എസ്., എഡിഎം കലഭാസ്കർ, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപോലീത്ത, അഡ്വ. ശശി വട്ടക്കൊവ്വൽ എന്നിവർ പങ്കെടുക്കും. തുടർന്ന് സംഗീത പരിപാടി സാഗരസംഭവം . അഡ്രിയൻ ഷറിഫ്, ടോണി ഹിക്സ്, ബി.വി. ബാലസായി, സുരേഷ് വൈദ്യനാഥൻ പ്രകാശ് ഉള്ള്യേരി എന്നിവർ സംബന്ധിക്കും. അഞ്ചിന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കെ പി എ സി അവതരിപ്പിക്കുന്ന നാടകം- ഭഗവന്തി. ആറാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് രാജശ്രീ വാര്യർ,ആഹ്ന വൃന്ദ എന്നിവർ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം എന്നിവയും ഉണ്ടായിരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി. എം.ജയകൃഷ്ണൻ, എ. രഞ്ജിത് കുമാർ, കെ.എം. വിജയകുമാരൻ എന്നിവർ അറിയിച്ചു.
