LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പോക്‌സോ കേസ് പ്രതിക്ക് 15 വർഷം തടവ്

img_0299.jpg
Spread the love

മട്ടന്നൂർ: പതിനൊന്നുവയസ്സുകാരനെ ലൈංගികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം തടവിനും 45,000 രൂപ പിഴയ്ക്കും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശിയായ സദറുദ്ദീൻ (31) ആണ് ശിക്ഷിക്കപ്പെട്ടത്. ജഡ്ജി അനിറ്റ് ജോസഫാണ് വിധി പ്രഖ്യാപിച്ചത്.

ഈ വർഷം ജനുവരിയിൽ കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്ന് എസ്‌ഐ കെ. ജീവാനന്ദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!