തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ;പ്രതിഷേധം ശക്തമാക്കി സി.ഐ.ടി.യു.
പഴയങ്ങാടി: കേന്ദ്ര സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് നടപ്പിലാക്കിയ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചുമട്ടുതൊഴിലാളി യൂണിയൻ (സി ഐ ടി യു) പഴയങ്ങാടി ടൗണിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രകടനത്തിനു ശേഷം തൊഴിലാളികൾ ലേബർ കോഡിന്റെ പകർപ്പ് പ്രതിഷേധ സൂചകമായി കത്തിച്ചു.
പുതിയ ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമാണെന്നും, ഇത് അവകാശങ്ങൾ ഇല്ലാതാക്കുമെന്നും യൂണിയൻ ആരോപിച്ചു. അബൂബക്കർ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു സി.ഐ.ടി.യു നേതാവ് എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പൂർണ്ണമായി പിൻവലിക്കുക.
തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന പ്രതിഷേധത്തിന്
ഏലിയാസ് സ്വാഗതം പറഞ്ഞു.
