ചട്ടിക്കളി ചൂതാട്ടം രണ്ടു പേർ പിടിയിൽ
പയ്യന്നൂർ: ക്ഷേത്രോത്സവ പരിസരത്ത് ചട്ടിക്കളി ചൂതാട്ടത്തിനിടെ രണ്ടു പേരെ പോലീസ് പിടികൂടി .പിലിക്കോട് മടിവയലിലെ വി. രാജേഷ് (40), വെള്ളൂർ കിഴക്കേ കൊവ്വലിലെ പി. രാജേഷ് (52) എന്നിവരെയാണ് എസ്.ഐ. എം. സതീശനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11.30 മണിക്ക് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്ത് വെച്ചാണ് ചട്ടിക്കളി ചൂതാട്ടത്തിനിടെ ഇരുവരും പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1800 രൂപയും പോലീസ് പിടിച്ചെടുത്തു.
