ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം തട്ടിയെടുത്തു
വളപട്ടണം : വസ്ത്ര ബ്രാൻ്റിൻ്റെ കണ്ണൂരിൽ തുടങ്ങുന്ന ഫ്രാഞ്ചൈസി ബിസിനസിൽ പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു. പാപ്പിനിശേരി അരോളി മാങ്കടവ് ചാലിലെ കെ.ഉബൈദിൻ്റെ പരാതിയിലാണ് കണ്ണൂർസിറ്റി ആദികടലായിയിലെ ജസ്ലാസിൽ പി പി നജീബിൻ്റെ പേരിൽ വളപട്ടണം പോലീസ് കേസെടുത്തത്. പരാതിക്കാരനോട് കണ്ണൂരിൽ ആരംഭിക്കുന്ന റൂക്കീസ് വസ്ത്ര ബ്രാൻഡിൻ്റെ ഫ്രാഞ്ചൈസിയിൽ പങ്കാളിത്തം വാഗ്ദാനം നൽകി 2023 നവംബർ 15 മുതൽ 2025 ഫെബ്രവരി 19 വരെയുള്ള തീയതികളിൽ പലതവണകളായി പരാതിക്കാരൻ്റെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ട് പണമായും 12 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വസ്ത്ര ബ്രാഡിൻ്റെ വ്യാജ സീലോടു കൂടിയ വ്യാജ അപ്രൂവൽ നോട്ടീസ്, വ്യാജ ഫ്രാഞ്ചൈസികരാർ എന്നിവ ഉണ്ടാക്കി ഒറിജിനൽ ആണെന്ന് വിശ്വസിപ്പിച്ച് വഞ്ചിക്കുകയും പിന്നീട് പാർട്ണർ ആക്കാതെയും ലാഭവിഹിതം നൽകാതെയും നൽകിയ പണം തിരിച്ചു നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
