പ്രചരണ ബോർഡിനെ ചൊല്ലി ബി ജെ പി – കോൺഗ്രസ് സംഘർഷം10 പേർക്കെതിരെ കേസ്
കൂത്തുപറമ്പ് : തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ബി ജെ പി – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 11 മണിക്ക് മാങ്ങാട്ടിടം നീർവേലി യിലാണ് സംഭവം. ഫ്ലക്സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിരോധം വെച്ച് ബി ജെ പി പ്രവർത്തകരായ നീർവേലി യിലെ ശ്രേയസ് രാജൻ (28), ശ്രീലേഷ് (29) എന്നിവരെ കോൺഗ്രസ് പ്രവർത്തകരായ നീർവേലി യിലെ വിനോദ്, പ്രവീൺ, പ്രമോജ്, പ്രദുൽ, വിജിത്ത് എന്നിവരാണ് മർദ്ദിച്ചത്. കാല് തല്ലിയൊടിക്കുമെന്നുമെന്ന് ഭീഷണിപ്പെടുത്തി മുഖത്തും നെഞ്ചത്തും ഇടിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന ശ്രേയസ് രാജൻ്റെ പരാതിയിലാണ് കേസെടുത്തത്. മറ്റൊരു പരാതിയിൽബി ജെ പി പ്രവർത്തകർ സംഘം ചേർന്ന് കോൺഗ്രസ് പ്രവർത്തകനായ നീർവേലിയിലെ എ.വിനോദിനെ ആക്രമിച്ചുവെന്ന പരാതിയിലും കേസെടുത്തു. പ്രചാരണ ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി പ്രവർത്തകരായ ശ്രേയസ് രാജൻ, റോജിൻ, തേജസ്, ശ്രീലേഷ് ,ശരത് എന്നിവർ ചേർന്ന് ഷർട്ട് വലിച്ചു കീറി തലക്കും കഴുത്തിനും ചവിട്ടുകയും ചവിട്ടി നിലത്തിടുകയും നടുവിനും കാലിനും ചവിട്ടി പരിക്കു പറ്റിയെന്ന പരാതിയിലുമാണ് കേസെടുത്തത്.
