അനധികൃതമായി മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി
.
പഴയങ്ങാടി: അനധികൃതമായി ടിപ്പർ ലോറിയിൽ മണൽ കടത്തി പോകുന്നതിനിടെ പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കെ എൽ 10 സെഡ്. 8511 നമ്പർ ടിപ്പർ ലോറിയെ പിന്തുടർന്ന്
മൊട്ടാമ്പ്രത്ത് വെച്ച് പഴയങ്ങാടി എസ്.ഐ. സുരേഷ് കുമാറും സംഘവും പിടികൂടിയത്.
ഓടി രക്ഷപ്പെട്ട ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയങ്ങാടി, ചൂട്ടാട്, മാട്ടൂൽ മേഖലകളിൽ രാത്രികാലങ്ങളിൽ മണൽ കടത്ത് വ്യാപകമായിട്ടുണ്ട് .
പോലീസ് സംഘത്തിൽ എസ് ഐ സുജിത്, എ എസ് ഐ ശ്രീകാന്ത്
എന്നിവരും ഉണ്ടായിരുന്നു മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു
