കൂത്തുപറമ്പിൽ 31-ാം രക്തസാക്ഷി ദിനാചരണം ഇന്ന്
കൂത്തുപറമ്പ്: 31-ാം കൂത്തുപറമ്പ് റക്തസാക്ഷി ദിനാചരണം ചൊവ്വാഴ്ച വിവിധ പരിപാടികളോടെ നടക്കും.
വൈകിട്ട് 3 മണിക്ക് രക്തസാക്ഷികൾ വീണ സ്ഥലങ്ങളിൽ നിന്നും ദീപശിഖ കൊളുത്തി അത്‌ലറ്റുകൾ യാത്ര ആരംഭിക്കും. തുടർന്ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ചുള്ള യുവജന പ്രകടനവും ബഹുജനറാലിയും സംഘടിപ്പിക്കും.
വൈകിട്ട് 5 മണിക്ക് ടൗൺസ്‌ക്വയറിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഎം പിബി അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
കെ.വി. റോഷനെ അനുസ്മരിച്ചു
കൂത്തുപറമ്പ് രക്തസാക്ഷി കെ.വി. റോഷൻ ദിനാചരണം എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.പി. അഖില അധ്യക്ഷയായി.
രോഷന്റെ മാതാവ് നാരായണി, ശരത്ത് രവീന്ദ്രൻ, കെ. നിവേദ്, ജോയൽ തോമസ്, അഞ്ജലി സന്തോഷ്, ആദർശ് പാട്യം, അഭിനവ് ആളോക്കൻ, വി. ആകാശ് എന്നിവർ സംസാരിച്ചു.
പാലത്തിൻകരയിൽ നിന്ന് ആരംഭിച്ച പ്രകടനം മാറോളിഘട്ട് ടൗൺസ്‌ക്വയറിൽ സമാപിച്ചു.
അവസാനം രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
