December 1, 2025

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു

img_9766.jpg

മുംബൈ ∙ ബോളിവുഡിലെ എക്കാലത്തെയും പ്രിയതാരങ്ങളിൽ ഒരാളായ ധർമേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലിരുന്ന താരം മുംബൈയിലെ വസതിയിലാണ് അന്തിമശ്വാസം വിടിയത്. ഡിസംബർ 8-ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് നിര്യാണം.

1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര ചിത്രരംഗത്ത് പ്രവേശിച്ചത്. തുടർന്ന് ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ അനവധി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ അമൂല്യ സാന്നിധ്യമായി മാറി.

ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ തുടങ്ങിയവർ ഉൾപ്പെടെ ആറ് മക്കളുണ്ട്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger