December 1, 2025

എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

img_9404.jpg

തലശേരി. മാരക ലഹരി മരുന്നായ എംഡിഎം എ യുമായിരണ്ടു പേരെ പോലീസ് പിടികൂടി. പാനൂർ പന്ന്യന്നൂർ അണ്ടി പീടികയിലെ വി.പി. മുഹമ്മദ് റഫ്നാസ് (28), ടെമ്പിൾ ഗെയിറ്റ് പിലാക്കൂലിലെകെ പി നഫീഖ് നാസർ (28) എന്നിവരെയാണ് എസ്.ഐ.പി പി ഷമീലും സംഘവും അറസ്റ്റ് ചെയ്തത്. തലശേരി റെയിൽവെ സ്റ്റേഷന് സമീപം വെച്ചാണ് 0.79 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാക്കൾ പിടിയിലായത്. പ്രതികളിൽ നിന്നും മൂന്ന് മൊബൈൽ ഫോണും കെ എൽ. 18.ആർ.9174 നമ്പർ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger